Friday, March 5, 2021

കാളിയൂട്ട് ആശംസകൾ 💖🙏

 

കാളിയൂട്ട് അമ്മയ്‌ക്ക്‌ കാളിയൂട്ട്

ദേവിക്ക് കാളിയൂട്ട്

ശാർക്കര അമ്മയ്ക്ക് കാളിയൂട്ട്

തിന്മക്കുമേൽ ‍ അമ്മ വിജയം

കൈവരിക്കുന്ന പുണ്യ ദിനം....


രൗദ്രരൂപിയായ കാളിയായി മാറിയമ്മ

തിന്മയുടെ പ്രതിരൂപമായ ദാരികനെ

നിഗ്രഹിക്കുന്ന സുദിനം

ഒൻ‍പതു ദിനം സർ‍വ്വ ദേശത്തിനുമുത്സവം

കുറികുറിക്കൽ ‍ ചടങ്ങോടാരംഭിച്ച്

വിവിധ രൂപത്തിലവതരിച്ചമ്മ

തിന്മയെ നിർ‍മാർജനം ചെയ്യാൻ

ശ്രെമിക്കുന്ന പുണ്യ ദിനങ്ങൾ........


നാടിന്‍റെ നൈവേദ്യം നിറപറയിൽ നിറച്ച്

അമ്മയ്ക്ക് സമർപ്പിച്ച് സായൂജ്യമടയുന്നു മക്കൾ

സർവദേശത്തും സഞ്ചരിച്ച് മക്കൾ തൻ

കാണിക്ക വാത്സല്യത്തോടെ സ്വീകരിച്ച്

അനുഗ്രഹിച്ച് ആശിർവദിക്കുന്നു അമ്മ....


ഒൻപതാം ദിനം നിലത്തിൽ പോരോടെ

അമ്മയുടെ നാമം മുഖരിതമായ അന്തരീക്ഷത്തിൽ ‍

രൗദ്ര രൂപിയായ കാളിയായി മാറിയമ്മ

തിന്മയായ ദാരികനെ നിഗ്രഹിച്ച്‌

വിജയശ്രീ ലാളിതയായി തൻ്റെ മക്കളുടെ

മേൽ തിന്മയുടെ കരിനിഴൽ പതിക്കാതെ

കാത്തുകൊള്ളുമെന്ന ഉറപ്പോടെ

ശാന്ത സ്വരൂപയായ ശാർക്കര അമ്മയായി

മാതൃ വാത്സല്യത്തോടെ തന്റെ

മക്കളെ അനുഗ്രഹിച്ച് തൃപ്തിയടയുന്നമ്മ..ശ്രീ..

(Photo-Courtesy)

No comments:

Post a Comment