Thursday, February 16, 2017

KAALIYOOTT AASHAMSAKAL....




കാളിയൂട്ട്, അമ്മക്ക് കാളിയൂട്ട്
ദേവിക്ക് കാളിയൂട്ട്
ശാര്‍ക്കര അമ്മക്ക് കാളിയൂട്ട്
തിന്മക്കുമേല്‍ അമ്മ വിജയം
-കൈവരിക്കുന്ന പുണ്യ ദിനം
രൗദ്രരൂപിയായ കാളിയായി മാറിയമ്മ
തിന്മയുടെ പ്രതിരൂപമായ ദാരികനെ
നിഗ്രഹിക്കുന്ന സുദിനം....


ഒന്‍പതു ദിനം സര്‍വ ദേശത്തിനുമുത്സവം
കുറികുറിക്കല്‍ ചടങ്ങോടാരംഭിച്ച്
വിവിധ രൂപത്തിലവതരിച്ചമ്മ
തിന്മയെ നിര്‍മാര്‍ജനം ചെയ്യാന്‍
ശ്രെമിക്കുന്ന പുണ്യ ദിനങ്ങള്‍........


നാടിന്‍റെ നൈവേദ്യം നിറപറയില്‍ നിറച്ച്
അമ്മക്ക് സമര്‍പ്പിച്ച്‌ സായൂജ്യമടയുന്നു മക്കള്‍
സര്‍വദേശത്തും സഞ്ചരിച്ച്, മക്കള്‍ തന്‍
കാണിക്ക വാത്സല്യത്തോടെ സ്വീകരിച്ച്
അനുഗ്രഹിച്ച് ആശിര്‍വദിക്കുന്നു അമ്മ....

ഒന്‍പതാം ദിനം നിലത്തില്‍ പോരോടെ
അമ്മയുടെ നാമം മുഖരിതമായ അന്തരീക്ഷത്തില്‍
രൗദ്ര രൂപിയായ കാളിയായി മാറിയമ്മ
തിന്മയായ ദാരികനെ നിഗ്രഹിച്ച്,വിജയശ്രീ
-ലാളിതയായി,തന്റെ മക്കളുടെ മേല്‍ തിന്മയുടെ
കരിനിഴല്‍ പതിക്കാതെ കാത്തുകൊള്ളുമെന്ന
ഉറപ്പോടെ,ശാന്ത സ്വരൂപയായ ശാര്‍ക്കര
അമ്മയായി,മാതൃ വാത്സല്യത്തോടെ തന്റെ
മക്കളെ അനുഗ്രഹിക്കുന്നമ്മ........

അമ്മയുടെ കടാക്ഷത്താല്‍ തൂലികയില്‍
നിന്നടര്‍ന്നു വീണ വാക്കുകളുടെ ഈ നിര
അമ്മയുടെ പാദാരവിന്ദത്തില്‍, അര്‍ച്ചനയായ്
സമര്‍പ്പിക്കുന്നു....ശ്രീജയ ദിപു....


No comments:

Post a Comment