Sunday, February 25, 2024

🙏💖🙏

 


സുന്ദരിയാണെൻ അമ്മ

ശാർക്കര വാസിനി അമ്മ

കളഭത്തിൽ കുളിച്ച്

വാലിട്ട് കണ്ണെഴുതി

സിന്ദൂരപ്പൊട്ട് തൊട്ട്

സുന്ദരിയാണെൻ അമ്മ

ശാർക്കര വാസിനി അമ്മ


കൈകളിൽ കുപ്പി വളയിട്ട്

മൂക്കിൽ മിന്നും 

മൂക്കുത്തി അണിഞ്ഞ്

കഴുത്തിൽ പൊന്നിൻ 

മാല അണിഞ്ഞ്

സുന്ദരിയാണെൻ അമ്മ

ശാർക്കര വാസിനി അമ്മ


കാലിൽ കിലുങ്ങും

 ചിലമ്പ് അണിഞ്ഞ്

പട്ട് ചേല ചുറ്റി

പൂമാല ചാർത്തി

സുന്ദരിയാണെൻ അമ്മ

ശാർക്കര വാസിനി അമ്മ


ചുണ്ടിൽ പുഞ്ചിരിയൊളിപ്പിച്ച്

കൺകളിൽ വാത്സല്യം നിറച്ച്

ശക്തി സ്വരൂപിണിയായ്

തിന്മയ്ക്ക് മേൽ 

വിജയം വരിയ്ക്കുന്ന

സുന്ദരിയാണെൻ അമ്മ

ശാർക്കര വാസിനി അമ്മ


അമ്മയുടെ തൃപ്പാദങ്ങളിൽ 

അർച്ചനയോടെ..ശ്രീ..

Friday, March 5, 2021

കാളിയൂട്ട് ആശംസകൾ 💖🙏

 

കാളിയൂട്ട് അമ്മയ്‌ക്ക്‌ കാളിയൂട്ട്

ദേവിക്ക് കാളിയൂട്ട്

ശാർക്കര അമ്മയ്ക്ക് കാളിയൂട്ട്

തിന്മക്കുമേൽ ‍ അമ്മ വിജയം

കൈവരിക്കുന്ന പുണ്യ ദിനം....


രൗദ്രരൂപിയായ കാളിയായി മാറിയമ്മ

തിന്മയുടെ പ്രതിരൂപമായ ദാരികനെ

നിഗ്രഹിക്കുന്ന സുദിനം

ഒൻ‍പതു ദിനം സർ‍വ്വ ദേശത്തിനുമുത്സവം

കുറികുറിക്കൽ ‍ ചടങ്ങോടാരംഭിച്ച്

വിവിധ രൂപത്തിലവതരിച്ചമ്മ

തിന്മയെ നിർ‍മാർജനം ചെയ്യാൻ

ശ്രെമിക്കുന്ന പുണ്യ ദിനങ്ങൾ........


നാടിന്‍റെ നൈവേദ്യം നിറപറയിൽ നിറച്ച്

അമ്മയ്ക്ക് സമർപ്പിച്ച് സായൂജ്യമടയുന്നു മക്കൾ

സർവദേശത്തും സഞ്ചരിച്ച് മക്കൾ തൻ

കാണിക്ക വാത്സല്യത്തോടെ സ്വീകരിച്ച്

അനുഗ്രഹിച്ച് ആശിർവദിക്കുന്നു അമ്മ....


ഒൻപതാം ദിനം നിലത്തിൽ പോരോടെ

അമ്മയുടെ നാമം മുഖരിതമായ അന്തരീക്ഷത്തിൽ ‍

രൗദ്ര രൂപിയായ കാളിയായി മാറിയമ്മ

തിന്മയായ ദാരികനെ നിഗ്രഹിച്ച്‌

വിജയശ്രീ ലാളിതയായി തൻ്റെ മക്കളുടെ

മേൽ തിന്മയുടെ കരിനിഴൽ പതിക്കാതെ

കാത്തുകൊള്ളുമെന്ന ഉറപ്പോടെ

ശാന്ത സ്വരൂപയായ ശാർക്കര അമ്മയായി

മാതൃ വാത്സല്യത്തോടെ തന്റെ

മക്കളെ അനുഗ്രഹിച്ച് തൃപ്തിയടയുന്നമ്മ..ശ്രീ..

(Photo-Courtesy)

Tuesday, October 20, 2015



                                      VIJAYADASAMI WISHES DEARS....



Monday, February 23, 2015

                KAALIYOOT AASAMSAKAL TO ALL MY FRIENDS....

                                  
                                                      (DESIGN-SAJAN KUNJUKRISHNAN)

Tuesday, December 30, 2014

                                   NEW YEAR WISHES TO ALL MY FRIENDS....



Monday, November 17, 2014

                                         
                                                      SWAMI  SARANAM....










Thursday, October 2, 2014

          VIJAYADASAMI AASAMSAKAL TO ALL MY FRIENDS.....


                                                                                           DESIGN BY SAJAN KUNJUKRISHNAN

Sunday, September 14, 2014

                                   


SREE KRISHNA JAYANTHI WISHES TO ALL MY FRIENDS....


                                                                                              (Photo Sajan Kunjukrishnan)

Saturday, April 19, 2014

           SARKARA MEENA BHARANI PHOTOS- 2014
                (PHOTOS BY MANIKUMAR SARKARA)